മദ്യം വിളമ്പാൻ വിദേശവനിതകൾ; കൊച്ചിയിലെ ബാർ ഹോട്ടലിനെതിരെ കേസ്

ബാറിലെ സ്റ്റോക്ക് രജിസ്റ്ററിൽ അപാകതയുണ്ടെന്നും എക്‌സൈസ് കണ്ടെത്തി

Update: 2022-03-15 08:24 GMT
Advertising

വിദേശവനിതകളെ മദ്യം വിളമ്പാന്‍ ഏര്‍പ്പാടാക്കിയതിന് കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. കൊച്ചി കപ്പല്‍ശാലയ്ക്ക്‌ സമീപത്തെ 'ഫ്‌ളൈ-ഹൈ' ഹോട്ടലിനെതിരെയാണ് കേസ്. അബ്‍കാരി ചട്ടം ലംഘിച്ച് വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിനാണ് നടപടി.

സ്ത്രീകള്‍ മദ്യം വിളമ്പിയതിന് പുറമെ ബാറിലെ സ്റ്റോക്ക് രജിസ്റ്ററില്‍ അപാകതയുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അബ്കാരി നിയമം 56ബി പ്രകാരമാണ് കേസ്. സംഭവത്തില്‍ ഹോട്ടല്‍ മാനേജര്‍ അബ്ദുല്‍ ഖാദറെ അറസ്റ്റ് ചെയ്തു. 

വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എക്‌സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസിന്‍റെ വിശദീകരണം. അതേസമയം, സ്ത്രീകള്‍ മദ്യം വിളമ്പുന്നതില്‍ നിയമലംഘനമില്ലെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News