പത്തനംതിട്ടയിൽ ഭീതി പരത്തുന്ന കടുവയെ കൂട്ടിലാക്കാൻ വനംവകുപ്പ്
പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയുടെ ചിത്രം കാമറകളിൽ പതിഞ്ഞതിന് പിന്നാലെയാണ് നടപടി.
പത്തനംതിട്ട: പെരുനാട്ടിൽ കടുവ ഭീതി നിലനിൽക്കുന്നതിനിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയുടെ ചിത്രം കാമറകളിൽ പതിഞ്ഞതിന് പിന്നാലെയാണ് നടപടി.
റാന്നി പെരുനാട് പഞ്ചായത്തിൽ ജനരോഷം കടുത്തതിന് പിന്നാലെയാണ് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. നാഷണൽ ടൈഗർ കൺസർവേറ്റീവ് അതോറിറ്റി നിർദേശങ്ങൾ പാലിച്ച് മൂന്ന് ദിവസങ്ങളിലായി നീണ്ട പരിശോധനകൾക്കൊടുവിൽ പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.
ദിവസങ്ങളായി പ്രദേശത്ത് ഭീതി പടര്‍ത്തുന്ന കടുവ വളർത്തു മൃഗങ്ങളെയടക്കം ആക്രമിച്ച് കൊലപ്പെടുത്തിയതോടെ പെരുന്നാട്ടിലും പരിസര പ്രദേശങ്ങളിലും രണ്ട് ദിവസം മുൻപാണ് വനം വകുപ്പ് കാമറകൾ സ്ഥാപിച്ചത്. എന്നാൽ മൃഗങ്ങളെ കൊലപ്പെടുങ്ങിയ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിൽ ആദ്യഘട്ടത്തിൽ വനം വകുപ്പിനടക്കം വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം.