''ഞങ്ങൾക്കൊപ്പം നിന്നത് ഇത്ര വലിയ കുറ്റമാണോ?'' വിമർശനവുമായി ഹരിത മുൻ നേതാവ്
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന സമിതിയിലെ ജനറൽ സെക്രട്ടറിയാണ് നജ്മ തബ്ഷീറ. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്
Update: 2021-09-13 14:37 GMT
ഫാത്തിമ തഹ്‍ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയ മുസ്‍ലിം ലീഗ് നടപടിയിൽ വിമർശനവുമായി ഹരിത മുൻ സംസ്ഥാന നേതാവ്. തഹ്‍ലിയയ്‌ക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്നു സംശയിക്കുന്നതായി ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ആരോപിച്ചു.
ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെയുള്ള നടപടി ദൗർഭാഗ്യകരമാണ്. ഇത് പ്രതികാര നടപടിയാണോയെന്ന് സംശയിക്കുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നാണ് പാർട്ടി പറയുന്നത്. അതെന്താണെന്ന് വ്യക്തമാക്കണം. ഞങ്ങൾക്കൊപ്പം നിന്നുവെന്നത് ഇത്ര വലിയ കുറ്റമാണോ?-നജ്മ ചോദിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന സമിതിയിലെ ജനറൽ സെക്രട്ടറിയാണ് നജ്മ. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.