വംശീയ വിഷം ചീറ്റുന്ന പി.സി ജോർജിന് ദാസ്യവേല ചെയ്യുന്ന പിണറായി പൊലീസ് നടപടി അംഗീകരിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
ജാമ്യ വ്യവസ്ഥ ലംഘിച്ച പി.സി ജോർജിനെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുകയും ലവ് ജിഹാദ് ആരോപണത്തിൽ പുതിയ കേസ് എടുക്കുകയും വേണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം : മുസ്ലിം വിരുദ്ധ പരാമർശത്തിന്റെ പേരിലുള്ള കേസിൽ ജാമ്യവ്യവസ്ഥ നിലനിൽക്കെ ലവ് ജിഹാദ് ആരോപണമടക്കം ഉന്നയിച്ചു തുടർച്ചയായി വംശീയ വിഷം ചീറ്റുന്ന പി.സി ജോർജിനെതിരെ കേസെടുക്കാനാകില്ല എന്ന പൊലീസ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിയമവ്യവസ്ഥയെ പരിഹസിച്ചുകൊണ്ട് പി.സി ജോർജ് നടത്തുന്ന പരാമർശങ്ങൾ കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇതിനെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സർക്കാർ വംശീയതക്ക് കുടപിടിക്കുകയാണ്
ജാമ്യ വ്യവസ്ഥ ലംഘിച്ച പി.സി ജോർജിനെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുകയും ലവ് ജിഹാദ് ആരോപണത്തിൽ പുതിയ കേസ് എടുക്കുകയും വേണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് മൂവ്‌മെന്റ് നേതൃത്വം നൽകുമെന്നും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സഈദ് ടി.കെ, ഗോപു തോന്നക്കൽ, സാബിർ അഹ്‌സൻ, രഞ്ജിത ജയരാജ് എന്നിവർ സംബന്ധിച്ചു.