സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ഹോട്ടലിനു പുറത്ത് കൂട്ടയടി

പെൺവാണിഭക്കേസിൽ മുൻപ് പ്രതിയായിട്ടുള്ള യുവതിയും കാപ്പാ കേസ് പ്രതി സാജോ ജോസഫും അക്രമിസംഘത്തിലുണ്ടായിരുന്നു

Update: 2023-08-07 09:04 GMT
Editor : Shaheer | By : Web Desk
Gang attack in Ramanchira for allegedly staring at women, Ramanchira, Thiruvalla, Pathanamthitta gang attack
AddThis Website Tools
Advertising

തിരുവല്ല: സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ ഹോട്ടലിനു പുറത്ത് കൂട്ടയടി. തിരുവല്ല രാമൻചിറയിലാണു സംഭവം.

വ്യാഴാഴ്ച രാത്രി 12ഓടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. കാപ്പാ കേസ് പ്രതി സാജോ ജോസഫ് ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. പെൺവാണിഭക്കേസിൽ മുൻപ് പ്രതിയായിട്ടുള്ള യുവതി ഉൾപ്പെടെയുള്ള സ്ത്രീകളും അക്രമിസംഘത്തിലുണ്ടായിരുന്നു.

Full View

കല്ലും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്നതു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ക്രൂരമായി മർദിക്കുകയും ചെയ്യുന്നുണ്ട്. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

Summary: Gang attack in Pathanamthitta for allegedly staring at women. The incident took place outside a hotel in Ramanchira, Thiruvalla

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News