പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടികൂടി
കടയുടമ മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2025-04-02 13:30 GMT


മലപ്പുറം: പെരിന്തൽമണ്ണയിൽ പച്ചക്കറിക്കടയിൽ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂർ ജങ്ഷനിലെ കടയിൽ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടൻ തോക്കും പിടികൂടിയത്. കടയുടമ മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽ നിന്ന് മറ്റൊരു തോക്കും പൊലീസ് പിടിച്ചെടുത്തു.
മലപ്പുറം കൊണ്ടോട്ടിയിലും മൂന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായി. അജിത്ത് ജാനി, ബിഗ്നേഷ് ഹിലാൽ എന്നിവരെയാണ് കൊണ്ടോട്ടി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും കസ്റ്റഡിയിൽ എടുത്തത്. കൊളത്തൂർ കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പാക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.