നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മെഡിക്കൽ പരിശോധനയിലാണ് ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

Update: 2023-01-04 04:58 GMT
നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
AddThis Website Tools
Advertising

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കരുവാരക്കുണ്ട് സ്വദേശി മുനീഷ് (32) ആണ് പിടിയിലായത്. 1.162 കിലോഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയത്. സ്വർണം നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രി ജിദ്ദയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് മെഡിക്കൽ പരിശോധനയിലാണ് ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News