നികുതി വർധനയിൽ സർക്കാരിനെ കുറ്റം പറയാനാകില്ല: വെള്ളാപ്പള്ളി നടേശൻ

കെ.യു.ജനീഷ് കുമാർ എം.എൽ.എ ശരിയെന്ന് തോന്നുന്നതാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥർ ചെയ്തത് തെറ്റാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Update: 2023-02-13 00:54 GMT
Advertising

പത്തനംതിട്ട: നികുതി വർധനയിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരവും ചെലവും തമ്മിൽ എങ്ങനെ ടാലി ചെയ്യാനാകുമെന്നും സർക്കാർ വരുമാനത്തിന്‍റെ അൻപത് ശതമാനവും ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചിലവാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ.യു.ജനീഷ് കുമാർ എം.എൽ.എ ശരിയെന്ന് തോന്നുന്നതാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥർ ചെയ്തത് തെറ്റാണെന്നും പറഞ്ഞ വെള്ളാപ്പള്ളി ഉദ്യോഗസ്ഥർ പാറമടക്കാരുടെ വണ്ടിയിൽ പോയെന്ന് എം.എൽ.എ പറഞ്ഞതിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി.

പാറമടക്കാർക്കും കള്ളുഷാപ്പുകാർക്കുമൊക്കെ വണ്ടിയുണ്ടാകുമെന്നും പാവങ്ങള്‍ക്ക് വണ്ടിയുണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു പോകുന്നത് ശരിയാണോയെന്നും ചോദിച്ചു. റാന്നി മാടമണിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News