കെ റെയിൽ പാതയിലുള്ള വീടിന് സർക്കാർ ഓഫർ 1.8 കോടി; 50 ലക്ഷത്തിന് വിൽക്കാൻ തയ്യാറെന്ന് ഉടമ

ചങ്ങനാശേരി സ്വദേശിയായ മനോജ് വർക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യതസ്തമായ ഓഫർ മുന്നോട്ടുവെച്ചത്.

Update: 2022-03-20 06:02 GMT
Advertising

കെ റെയിൽ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞവിലക്ക് നൽകാൻ തയ്യാറെന്ന് ഉടമ. ചങ്ങനാശേരി സ്വദേശിയായ മനോജ് വർക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യതസ്തമായ ഓഫർ മുന്നോട്ടുവെച്ചത്.

60 ലക്ഷം രൂപയാണ് വീടിനും സ്ഥലത്തിനും കൂടി ചെലവായതെന്ന് മനോജ് വർക്കി പറയുന്നു. സർക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് പ്രകാരം മൂന്നിരട്ടിവരെ വില ലഭിക്കും അത്രയും പണം സ്വീകരിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് 50 ലക്ഷം രൂപക്ക് വിൽക്കാൻ തയ്യാറാണെന്നും കെ റെയിലിനെ അനുകൂലിക്കുന്നവർക്ക് ഈ വീട് വാങ്ങി മൂന്ന് ഇരട്ടി ലാഭത്തിന് അവകാശികളാവാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News