പ്ലസ് വൺ: മലബാറിലെ വിദ്യാർഥികളോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ

വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ

Update: 2023-06-12 10:14 GMT
Advertising

കോഴിക്കോട്: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിലെ വിദ്യാർഥികളോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ.  മികച്ച മാർക്ക് നേടി വിജയിച്ചിട്ടും ആവശ്യമായ സീറ്റ് നൽകാതെ വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു. തെരഞ്ഞെടുത്ത ഹയർസെക്കന്ററി വിദ്യാർഥികൾക്ക് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച 'ഖാഫില' കാരവന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ സംസ്ഥാന ഓഫീസായ വിദ്യാർത്ഥി ഭവനത്തിൽ നിന്ന് ആരംഭിച്ച കാരവൻ അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ സമാപിച്ചു. മീഡിയാവണ്ണും 'മാധ്യമ'വും സന്ദർശിച്ച വിദ്യാർത്ഥികളോട് പ്രഗത്ഭരായ വ്യക്തിത്വങ്ങൾ വ്യത്യസ്ത സെഷനുകളിൽ സംവദിച്ചു.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്‌മാൻ ഇരിക്കൂർ കാരവൻ കൺവീനർ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സൽമാനുൽ ഫാരിസിന് പതാക കൈമാറി കാരവൻ ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള സെഷനുകളിൽ എം.എ.എം.ഒ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.അജ്മൽ മുഈൻ, മീഡിയാവൺ സീനിയർ ജേർണലിസ്റ്റ് മുഹമ്മദ് അസ്ലം, അന്യായമായി ജയിലിലടക്കപ്പെട്ട മാധ്യമ പ്രവർത്തകൻ സിദീഖ് കാപ്പൻ, ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ഡോ.നഹാസ് മാള, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി, മക്തൂബ് മീഡിയ എഡിറ്റർ അസ്ലഹ് വടകര, എസ്.ഐ.ഒ നേതാക്കളായ വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, ഹാമിദ് ടി.പി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന കാരവന് അൻഫാൽ ജാൻ, അമീൻ മമ്പാട്, വസീം അലി, മുബാറക് ഫറോക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News