'ചേലക്കരയിൽ തികഞ്ഞ വിജയപ്രതീക്ഷ'; വിവാദങ്ങളൊന്നും വർക്കായില്ലെന്ന് യു.ആർ പ്രദീപ്

വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് സ്ഥാനാർഥി പങ്കുവെക്കുന്നത്

Update: 2024-11-22 03:20 GMT
Advertising

തൃശൂർ: ചേലക്കരയിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ്. വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും. വിവാദങ്ങളൊന്നും ചേലക്കരയിൽ വർക്കായില്ലെന്നും യു.ആർ പ്രദീപ് മീഡിയവണിനോട് പറഞ്ഞു. 

തന്റെ പ്രവർത്തനം നന്നായി വിലയിരുത്തിയ ജനത്തിന് മുന്നിലാണ് വോട്ട് അഭ്യർഥിച്ച് ചെന്നത്. അവർ തീർച്ചയായും കൈവിടില്ല. പോളിങ് ശതമാനത്തിലെ കുറവ് ആശങ്ക സൃഷ്ടിക്കുന്നില്ല. എൽഡിഎഫിന് കിട്ടാവുന്ന വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും യു.ആർ പ്രദീപ് പറഞ്ഞു. 

റോഡുകളുടെ ശോചനീയാവസ്ഥ അടക്കം ചേലക്കരയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. അതൊന്നും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കില്ല. പൊളിഞ്ഞ റോഡുകൾ നേരെയാക്കാനുള്ള ഒരുക്കൾ നടത്തിയാണ് വോട്ട് അഭ്യർഥിച്ച് ഇറങ്ങിയത്. മുഖ്യമന്ത്രി മണ്ഡലത്തിലെത്തിയപ്പോഴും അക്കാര്യത്തിൽ ഉറപ്പ് നൽകിയതാണെന്ന് യു.ആർ പ്രദീപ് വ്യക്തമാക്കി.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News