പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവ്; ആശമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ
എല്ലാ ആശാ വർക്കർമാരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു
Update: 2025-03-15 12:31 GMT
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ. ഉപരോധദിവസം പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവിറക്കി. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.
എല്ലാ ആശമാരും പങ്കെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉച്ചക്ക് രണ്ട് മുതൽ മൂന്ന് വരെയാണ് പരിശീലനം.
മാർച്ച് 17നാണ് ഉപരോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.