മുസ്‍ലിം സ്ത്രീകളുടെ കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം വഹിക്കൽ; തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി
'ഖുർആനിലോ ഹദീസിലോ പ്രത്യേകിച്ച് പരാമർശമില്ലാത്തതിനാല്‍ രണ്ട് നിലയിലും വ്യാഖ്യാനിക്കാം'
Update: 2022-07-07 01:40 GMT
കൊച്ചി: മുസ്‍ലിം സ്ത്രീകൾക്ക് കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം വഹിക്കാൻ അവകാശമുണ്ടോയെന്ന കാര്യം തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തൽ സാധ്യമല്ലെന്ന് ഹൈക്കോടതി.
മാതാവിന് മക്കളുടെ സ്വത്ത് സംരക്ഷണത്തിൻറെ ചുമതലക്കാരിയാകുന്നതിന് വിലക്കുണ്ടെന്നോ ഇല്ലെന്നോ ഖുർആനിലോ ഹദീസിലോ പ്രത്യേകിച്ച് പരാമർശമില്ല.അതിനാൽ രണ്ട് നിലയിലും വ്യാഖ്യാനിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പിന്തുടർച്ചാവകാശം പോലുള്ള പൊതു കാര്യങ്ങളിൽ മതത്തിന്റെറ അടിസ്ഥാനത്തിൽ വിലയിരുത്തൽ പാടില്ലെന്നിരിക്കെ രക്ഷകർതൃത്വത്തിൻറെ കാര്യത്തിലും സമാനമായ രീതിയാണ് വേണ്ടതെന്ന് കോടതി വിലയിരുത്തി.