വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി

ആദിവാസി കോളനിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും

Update: 2021-06-03 01:38 GMT
Editor : Jaisy Thomas | By : Web Desk
വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഹജ്ജ് തീർത്ഥാടകരെയും കിടപ്പ് രോഗികളെയും ഉള്‍പ്പെടുത്തി
AddThis Website Tools
Advertising

സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി. ആദിവാസി കോളനിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ എന്നിവരും പട്ടികയിലുണ്ട്.

വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ വിഭാഗങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്. 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഹജ്ജ് തീർത്ഥാടകരെയും വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വൊളണ്ടിയര്‍മാര്‍, മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ എന്നിവർക്കും വാക്സിൻ ലഭ്യമാക്കും. 18 മുതൽ 45 വരെ പ്രായമുള്ള കിടപ്പ് രോഗികളും മുൻഗണന പട്ടികയിലുണ്ട്.

ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്, എയർ ഇന്ത്യ ഫീൽഡ് ജീവനക്കാർ, ജൂഡീഷ്യൽ ജീവനക്കാർ എന്നിവർക്കും ഉടൻ വാക്സിൻ നൽകും. സംസ്ഥാനത്ത് ഇതുവരെ 95,71,285 പേർക്കാണ് വാക്സിൻ ലദിച്ചത്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News