പൂർവികർ സ്വീകരിച്ചിരുന്ന രീതിയാണ് താനും കൈക്കൊണ്ടത്; പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി
അടിയന്തരപ്രമേയ നോട്ടീസിൽ സ്പീക്കർ മറുപടി പറഞ്ഞു എന്ന കത്തിലാണ് മറുപടി
തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിൽ സ്പീക്കർ മറുപടി പറഞ്ഞു എന്ന കത്തിൽ പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി. നോട്ടീസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിച്ചിരിന്നു എന്നും അതിൻറെ ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും മറുപടി കത്തിൽ. പൂർവികർ സ്വീകരിച്ചിരുന്ന രീതിയാണ് താനും കൈക്കൊണ്ടതെന്നും സ്പീക്കർ.
'ടി.പി കേസിൽ പ്രതികൾക്ക് ഇളവ് നൽകാനുള്ള ഒരു രേഖയും പുറത്തുവന്നിരുന്നില്ല, അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് സഭയ്ക്ക് പുറത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു, അതുകൊണ്ടാണ് അനുമതി നിഷേധിച്ചത്.' കത്തിൽ പറഞ്ഞു.
സബ്മിഷൻ ആയി ഉന്നയിക്കാമെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നതാണെന്നും സഭയിലെ അംഗീകൃത രീതികൾ പ്രതിപക്ഷം ലംഘിച്ച് പത്രസമ്മേളനം നടത്തിയത് ഖേദകരമായ നടപടിയാണെന്നും സ്പീക്കർ വ്യക്തമാക്കി.