കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Update: 2022-01-13 11:28 GMT
Advertising

കോവിഡ് ക്ലസ്റ്ററുകൾ മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ക്ലസ്റ്ററായ സ്വകാര്യ നഴ്സിങ് കോളജ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ല. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും അഞ്ചുപേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News