സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ഡാമുകളിൽ റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ആന്തമാൻ ഭാഗത്ത് നിലവിലുള്ള ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലും ചക്ര വാത ചുഴി നിലനിൽക്കുന്നുണ്ട്.

Update: 2021-11-15 00:57 GMT
Editor : abs | By : Web Desk
Advertising

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എൻഡിആർഎഫിന്റെ നാല് യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ആന്തമാൻ ഭാഗത്ത് നിലവിലുള്ള ന്യൂന മർദം ഇന്ന് തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കും. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലും ചക്ര വാത ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ മഴ ശക്തിപ്രാപിക്കും.ഇന്ന് മധ്യ-വടക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്ന തെക്കൻ ജില്ലകളിൽ ഇന്ന് മഴയുടെ ശക്തി കുറയും. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കാസർഗോഡ്,എറണാകുളം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം ,ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സർവകാലാശാകളും പരീക്ഷകൾ മാറ്റിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News