"കോടതിയെ നാണം കെടുത്തുന്ന നടപടി"; ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരാകാത്തതിലാണ് വിമർശനം.
Update: 2023-11-06 08:00 GMT
കൊച്ചി: ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ കോടതിയിൽ ഹാജരാകാത്തതിലാണ് വിമർശനം. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.