സംവരണം നഷ്ടമാകാത്ത വിധം നീറ്റ് അപേക്ഷയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി
നീറ്റിൽ എൻ.ആർ.ഐ എന്ന് രേഖപെടുത്തിയതിൻ്റെ പേരിൽ ഒ.ബി.സി സംവരണം നഷ്ടമാകരുതെന്ന് കോടതി
Update: 2021-09-04 16:09 GMT
സംവരണം നഷ്ടമാകാത്ത വിധം നീറ്റ് അപേക്ഷയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റിൽ എൻ.ആർ.ഐ എന്ന് രേഖപെടുത്തിയതിൻ്റെ പേരിൽ ഒ.ബി.സി സംവരണം നഷ്ടമാകരുത്. സംവരണം നഷ്ടമാകാത്ത വിധം വിദേശത്ത് പഠിക്കുന്ന വിദ്യാർഥിയുടെ അപേക്ഷയിൽ മാറ്റം വരുത്താനാണ് നിർദേശം.
അപേക്ഷയിൽ എൻ.ആർ.ഐ എന്ന് രേഖപ്പെടുത്തിയാൽ ഒ.ബി.സി ക്വാട്ട പ്രകാരമുള്ള ആനുകൂല്യം നഷ്ടമാകും. കുവൈറ്റിൽ വിദ്യാർഥിയായ അടൂർ കരുവാറ്റ സ്വദേശി രോഹിത് വിനോദ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി സുരേഷ്കുമാറിന്റെ ഉത്തരവ്. എൻ.ആർ.ഐ രേഖപ്പെടുത്തുേമ്പാൾ നോൺ ക്രീമിലെയർ ഒ.ബി.സി ക്വാട്ടയിലേക്ക് കൂടി പരിഗണിക്കാതെ സംവരണാനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്നയിരുന്നു ഹരജി.