കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ; മൂന്നു മാസത്തിനകം സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി
സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി
കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാൻ മൂന്നു മാസത്തിനകം സർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി വ്യക്തമാക്കുന്നു.
മൂന്ന് മാസത്തിനകം ശിശുരോഗ വിദഗ്ധൻ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് വി.ജി അരുണിൻ്റെ നിർദ്ദേശം. ലിംഗമാറ്റ ശസ്ത്രക്രിയ കുട്ടികൾക്ക് നടത്തണമെങ്കിൽ ഈ സമിതിയുടെ അനുമതി തേടണമെന്നും കോടതി നിർദേശിച്ചു.
കുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടർമാർ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. കോടതിയ്ക്ക് മുന്നിൽ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടെത്തിയ അപൂർവം കേസുകളിലൊന്നാണിത്. തലശേരി സ്വദേശികളായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്.