ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം?; ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം...

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H - എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്.

Update: 2021-09-04 14:45 GMT
Advertising

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം. ഒരു വര്‍ഷത്തിനകം പുതുക്കുകയാണെങ്കില്‍ ഫൈനില്ലാതെ ലൈസന്‍സ് പുതുക്കാം. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം?

ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം...

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം.

അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H - എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്.

കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം. www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ 'വാഹൻ' എന്ന ഭാഗം വാഹനസംബന്ധമായും 'സാരഥി' എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതാണ്. സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നമുക്ക് ലഭ്യമാകും.

ഇതിൽ 'ഡിഎൽ സർവീസ്' (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.

ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം. 

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News