കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; 300 ഗ്രാം എം.ഡി.എം.എ പിടികൂടി
വിൽപന നടത്താനായി കൊണ്ടുവന്ന എം.ഡി.എം.എ ആണ് പിടികൂടിയത്
Update: 2023-03-30 16:08 GMT


എറണാകുളം: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. എസ്. ആർ. എം റോഡിലെ ഹോട്ടലിൽ നിന്ന് 300 ഗ്രാം എം.ഡി.എം.എ പിടികൂടി. വിൽപന നടത്താനായി കൊണ്ടുവന്ന എം.ഡി.എം.എ ആണ് പിടികൂടിയത്. സംഭവത്തിൽ നാലുപേർ പിടിയിലായി. വൈപ്പിൻ സ്വദേശികളായ വിനീഷ്, നവീൻ, ആദിത്യ, വിഷ്ണു എന്നിവരാണ് പിടിയിലായത്.
നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് സെല്ലിന്‍റെ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഹോട്ടലിൽ നിന്നും ലഹരിമരുന്ന് പിടികൂടിയത്.