കാഞ്ചിയാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പിടിയിൽ

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ച ബിജേഷും യുവതിയുടെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു

Update: 2023-03-26 10:27 GMT
Dead body under bed in hotel room; A shocking experience for the tourist in Lhasa
AddThis Website Tools
Advertising

ഇടുക്കി: കാഞ്ചിയാറിൽ കാണാതായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കൊല്ലപ്പെട്ട അനുമോളുടെ ഭർത്താവ് ബിജേഷാണ് പിടിയിലായത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പേഴുംകണ്ടം സ്വദേശി അനുമോളെ (27) മാർച്ച് 22നാണ് മരിച്ച നിലയിൽ കണ്ടത്. കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ച ബിജേഷും യുവതിയുടെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ബിജേഷിനെ കാണാതാവുകയായിരുന്നു. കൊലപാതകമെന്നാണായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

ബിജേഷും അനുമോളും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. കോൺവെൻറ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്.

Husband arrested in case of murder of woman in Kanchiyar

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News