'ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല'; യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

ലോണടക്കാൻ വേണ്ടിയാണ് ജോലിക്കു പോകുന്നതെന്നും പണം കൊണ്ടു തന്നാല്‍ കുട്ടുകളെ നോക്കി വീട്ടിലിരുന്നോളാം എന്നാം യുവതി കരഞ്ഞുകൊണ്ട് പറയുന്നുണ്ട്

Update: 2022-10-18 08:05 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. ഇന്നലെ പുലർച്ചെയാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് മലയിൻകീഴ് മേപ്പുകട സ്വദേശി ദിലീപ് ഭാര്യയെ ക്രൂരമായി മർദിച്ചത്. പ്രതിയെ മലയൻകീഴ് പൊലീസ് കസ്റ്റഡിയലെടുത്തു. വധശ്രമത്തിന് കേസെടുത്ത പ്രതി റിമാന്റിലാണ്.

മർദന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച ഭർത്താവ് ഇവളുടെ മുഖത്തൂടെ ചോരയൊലിക്കാൻ കാരണം താൻ തന്നെയാണെന്നും ഇനി ജോലിക്ക് വരില്ലെന്നും  പറയുന്നുണ്ട്. ലോണടക്കാൻ വേണ്ടിയാണ് ജോലിക്കു പോകുന്നതെന്നും പണം കൊണ്ടു തന്നാല്‍ കുട്ടുകളെ നോക്കി വീട്ടിലിരുന്നോളാം എന്നാം യുവതി കരഞ്ഞുകൊണ്ട് മറുപടി പറയുന്നു. ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചില‍ർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.

മുഖത്തു മുഴുവനും മുറിവേൽപ്പിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇയാൾ സ്ഥിരമദ്യപാനിയാണെന്നും കഞ്ചാവുൾപെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News