നാദാപുരത്ത് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം; ബിരുദ വിദ്യാർത്ഥി പിടിയിൽ
മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലാണ് പിടിയിലായത്
Update: 2025-03-29 16:09 GMT
കോഴിക്കോട്: നാദാപുരം കടമേരിയിൽ പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥി പിടിയിൽ. നാദാപുരം ആർഎസി ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ്പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്.
മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലാണ് പിടിയിലായത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മായിൽ പരീക്ഷക്കെത്തുകയായിരുന്നു.