സാമുദായിക രാഷ്ട്രീയം വെടിയാതെ മുസ്‌ലിം ലീഗിന് ഇടതുപക്ഷത്തോടൊപ്പം നിൽക്കാനാകില്ല: ഐ.എൻ.എൽ

''സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് വർഗീയ ഫാസിസ്റ്റുകൾക്ക് വളമേകും''

Update: 2022-12-19 12:59 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: സാമുദായിക രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിക്കാതെ മുസ്‌ലിം ലീഗിന് ഇടതുപക്ഷ മതനിരപേക്ഷ മുന്നണിയിലേക്ക് കടന്നുവരാനാവില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ മുസ്‌ലിം ലീഗിന്റെ മുന്നണിമാറ്റ ചിന്ത ഫാസിസ്റ്റ് വിരുദ്ധതയുടെയോ മതനിരപേക്ഷ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്താനാവില്ലെന്നും നേതാക്കൾ പറഞ്ഞു.

അധികാരനഷ്ടത്തിന്റെ ആധി പേറുന്ന ലീഗിന് മൂന്നാം തവണയും അധികാരലഭ്യതയുടെ വിദൂരസാധ്യത പോലുമില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള അവസരവാദ നിലപാടാണ് ലീഗ് ഇപ്പോൾ സ്വീകരിക്കുന്നത്. സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തും. വർഗീയ ഫാസിസ്റ്റുകൾക്ക് വളമേകുകയും ചെയ്യുമെന്ന് ഐ.എൻ.എൽ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി ഇസ്മയിൽ യോഗത്തിൽ അധ്യക്ഷനായി. എൻ.കെ അബ്ദുൽ അസീസ്, ബഷീർ ബടേരി, ഒ.പി.ഐ കോയ, അഡ്വ. ജെ. തംറൂക്, അഡ്വ. മനോജ് സി. നായർ, സമദ് നരിപ്പറ്റ, സവാദ് മടവൂരാൻ, എ.എൽ.എം കാസിം, സി.എച്ച് മുസ്തഫ, എച്ച് മുഹമ്മദലി, ശോഭ അബുബക്കർ, ശർമ്മദ്ഖാൻ, എം.എ കുഞ്ഞബ്ദുല്ല സംസാരിച്ചു.

Summary: In a statement, the state secretariat of the INL said that the Muslim League could not join the Left without abandoning its communal political stance

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News