ജിമ്മുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു
തൃശൂരിൽ ജിം ട്രെയിനറുടെ വീട്ടിൽനിന്ന് വൻതോതിൽ മരുന്ന് ശേഖരം പിടിച്ചെടുത്തു.
Update: 2025-01-28 13:24 GMT
തിരുവനന്തപുരം: ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്.
ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി നൽകുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. തൃശൂരിൽ ജിം ട്രെയിനറുടെ വീട്ടിൽനിന്ന് വൻതോതിൽ മരുന്ന് ശേഖരം പിടിച്ചെടുത്തു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജിമ്മുകളിൽ പരിശോധന നടത്തിയത്.