'സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ, ബാലുവിന്‍റെ തസ്തിക മാറ്റിയത് തെറ്റ്'; ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ

പഴയ മാമൂലുകളിൽ നിന്നും മാറാനാകാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്ന് കെ.വി മോഹൻദാസ്

Update: 2025-04-02 05:02 GMT
Editor : Lissy P | By : Web Desk
സഹകരിച്ചില്ലെങ്കില്‍ മാറ്റേണ്ടിയിരുന്നത് തന്ത്രിമാരെ, ബാലുവിന്‍റെ തസ്തിക മാറ്റിയത് തെറ്റ്; ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ
AddThis Website Tools
Advertising

തൃശൂര്‍: ജാതി വിവേചന വിവാദത്തിന് പിന്നാലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസിലെ കഴകക്കാരൻ ബാലു രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ കെ.വി മോഹൻദാസ്. ബാലുവിന്റെ തസ്തിക മാറ്റിയത് തെറ്റെന്ന് കെ വി മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു.തന്ത്രിമാർ സഹകരിച്ചില്ലെങ്കിൽ അവരെ മാറ്റുകയാണ് ചെയ്യേണ്ടിയിരുന്നത്. പഴയ മാമൂലുകളിൽ നിന്നും മാറാനാകാത്ത അവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്നും മോഹൻദാസ് പറഞ്ഞു.

ഇന്നലെ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ എത്തിയാണ് ബാലു രാജി നൽകിയത്.വ്യക്തിപരമായ കാരണങ്ങളാൽ രാജി എന്ന് മാത്രമാണ് കത്തിലുള്ളത്.കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News