ജോസഫിന്‍റെ ജാമ്യഹരജിയിൽ ജോജു കക്ഷിചേരും; കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അടയുന്നു
ജാമ്യഹരജി ഇന്ന് ഉച്ചയ്ക്ക് എറണാകുളം ജില്ലാ കോടതി പരിഗണിക്കും.
കൊച്ചിയിൽ കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ നടൻ ജോജുവിൻറെ വാഹനം അക്രമിച്ച കേസിൽ ഒത്തുതീർപ്പ് സാധ്യത അടയുന്നു. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്‍റെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു കോടതിയിൽ അപേക്ഷ നൽകി. ജാമ്യഹരജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് എറണാകുളം ജില്ലാ കോടതി പരിഗണിക്കും.
കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്‍റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്കു പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.
ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ചയും നടത്തിയിരുന്നു.