'അങ്ങനെയൊരു കീമോ തെറാപ്പി രോഗിയുണ്ടായിരുന്നില്ല'- ജോജു പറഞ്ഞത് കളവെന്ന് കോൺഗ്രസ്‌

കോൺഗ്രസസിന്‍റെ ജനകീയ സമരം തകർക്കാൻ ശ്രമിച്ച ജോജു ജോർജ് മാപ്പ് പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു

Update: 2021-11-11 10:25 GMT
Editor : Roshin | By : Web Desk
അങ്ങനെയൊരു കീമോ തെറാപ്പി രോഗിയുണ്ടായിരുന്നില്ല- ജോജു പറഞ്ഞത് കളവെന്ന് കോൺഗ്രസ്‌
AddThis Website Tools
Advertising

ജോജു ജോർജിന്റെ വ്യാജ പരാതിയിന്മേലാണ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. മന്ത്രി അടക്കം നിരവധി രാഷ്ട്രീയക്കാർ മരട് സ്റ്റേഷനിൽ വിളിച്ചു. ആദ്യം അറസ്റ്റിലായ ജോസഫിന് മേൽ സമ്മർദ്ദം ചെലുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ചമ്മിണി ആരോപിച്ചു. കോൺഗ്രസസിന്‍റെ ജനകീയ സമരം തകർക്കാൻ ശ്രമിച്ച ജോജു ജോർജ് മാപ്പ് പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

ഇന്ധനവില വര്‍ധനവിനെതിരായ സമരം സിപിഎം രാഷ്ട്രീയ ലാക്കോടുകൂടി അതിനെ വഴിതിരിച്ചുവിടാനുള്ള വലിയ ശ്രമങ്ങള്‍ നടത്തി. കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിനെ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ടോണി ചമ്മണി പറഞ്ഞു.

അദ്ദേഹത്തിന്‍റെ പുറകിലെ ആംബുലന്‍സില്‍ കീമോക്ക് പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു എന്ന് ജോജു പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു രോഗി ഇല്ലായിരുന്നു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News