ജോയിയുടെ മരണം: ബി.ജെ.പിയുടെ കോർപ്പറേഷൻ മാർച്ചിൽ സംഘർഷം

പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

Update: 2024-07-18 08:27 GMT
Advertising

തിരുവനന്തപുരം: ആമഴിയഞ്ചാൻ തോട്ടിൽ മാലിന്യം വൃത്തിയാക്കുന്നതിനിടെ ജോയി മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം കോർപ്പറേഷഷനാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ മാർച്ച് സംഘർഷഭരിതം. കോർപ്പറേഷന്റെ അകത്തേക്ക് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

എന്നിട്ടും കോർപ്പറേഷന്റെ അകത്തേക്ക് 17 പ്രവർത്തകർ പ്രവേശിച്ചു. ഇവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. 10 പുരുഷന്മാരും 7 വനിതകളുമാണ് ഇതിൽ ഉണ്ടായിരുന്നത്. പിന്നീട് പ്രവർത്തകർ എൽ.എം.എസ്-വെള്ളിയമ്പലം റോഡ് ഉപരോധിച്ചു. ഇതിനെ തുടർന്ന് ന​ഗരത്തിൽ വൻ ​ഗതാകത കുരുക്കനുഭവപ്പെട്ടു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News