കലോത്സവ സ്വാഗത ഗാന വിവാദം; അന്വേഷണം വേണമെന്ന് സി.പി.എം

മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Update: 2023-01-10 05:45 GMT
കലോത്സവ സ്വാഗത ഗാന വിവാദം; അന്വേഷണം വേണമെന്ന് സി.പി.എം

വിവാദമായ സ്വാഗത ഗാനത്തിലെ ചിത്രം

AddThis Website Tools
Advertising

കോഴിക്കോട്:  സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യഥാർഥത്തിൽ സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന പ്രസ്താവനയിൽ പറയുന്നു. തീവ്രവാദം ഏതെങ്കിലും ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. എങ്ങനെയാണ് ദൃശ്യാവിഷ്‌ക്കാരത്തിൽ ഇത്തരമൊരു ചിത്രീകരണം വന്നതെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News