സ്കൂട്ടർ യാത്രക്കിടെ വൈദ്യുതി കമ്പി ദേഹത്തുവീണ് കാഞ്ഞങ്ങാട് കോൺഗ്രസ് നേതാവ് മരിച്ചു

സ്‌കൂട്ടർ യാത്രക്കിടെ വൈദ്യുതി കമ്പി ദേഹത്തുവീണ് കാഞ്ഞങ്ങാട് കോൺഗ്രസ് നേതാവ് മരിച്ചു

Update: 2022-04-06 13:38 GMT
Advertising

സ്കൂട്ടർ യാത്രക്കിടയിൽ വൈദ്യുതി കമ്പി ദേഹത്തു വീണു കോൺഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസിന്‍റെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഡി.വി.ബാലകൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ വെച്ച് വൈകിട്ട് 5 മണിക്കായിരുന്നു അപകടം.

അതേസമയം തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ഇന്ന് പെയ്തത്. കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയി. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സംഭിച്ചു. ചിലയിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News