കണ്ണൂരിൽ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് വീട്ടിൽ കയറി കീഴ്പ്പെടുത്തി
സുഹൈലിനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന് കുടുംബം ആരോപിച്ചു
Update: 2025-03-04 14:25 GMT


കണ്ണൂര്‍: കണ്ണൂരിൽ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് വീട്ടിൽ കയറി കീഴ്പ്പെടുത്തി. കണ്ണൂർ അഡൂർ സ്വദേശി സുഹൈലിനെയാണ് മങ്കട, മയ്യിൽ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. സുഹൈലിനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന് കുടുംബം ആരോപിച്ചു. ഇയാളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുഹൈലിന്‍റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതി കസ്റ്റഡിയിലിരിക്കെ ടോയ്‍ലറ്റ് ക്ലീനർ കുടിച്ചിരുന്നു.
Updating...