കരിപ്പൂർ സ്വർണക്കടത്ത് കേസ്; അഡ്ജുഡിക്കേഷൻ നടപടികളിലേക്ക് കടന്ന് കസ്റ്റംസ്

രണ്ടാം പ്രതി അർജുൻ ആയങ്കിയുടെ മൊഴി രേഖപ്പെടുത്തി

Update: 2024-07-06 01:05 GMT
Advertising

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അഡ്ജുഡിക്കേഷൻ നടപടികളിലേക്ക് കടന്ന് കസ്റ്റംസ്. രണ്ടാം പ്രതി അർജുൻ ആയങ്കിയുടെ മൊഴി രേഖപ്പെടുത്തി. രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചതിന് പിന്നാലെ 2.33 കിലോ സ്വർണം പിടികൂടിയ കേസിലാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന്റെ നടപടികൾ.

2021 ജൂൺ 21ന് പുലർച്ചെ രാമനാട്ടുകരയിൽ സ്വർണക്കടത്ത്, കവർച്ച കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ചേസിനിടെയുണ്ടായ അപകടത്തിലാണ് അഞ്ച് പേർ മരിച്ചത്. തലേന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ മൂർഖനാട് സ്വദേശി മുഹമ്മദ് ഷഫീഖിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടിയിരുന്നു.

അപകടത്തെ തുടർന്നുള്ള വിശദമായ അന്വേഷണമാണ് സ്വർണക്കടത്ത് സംഘങ്ങളിലേക്കും, സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്കുമെത്തിച്ചത്. പൊലീസിന് പുറമെ കൊച്ചി കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റും അന്വേഷണം നടത്തിയിരുന്നു.

കേസിൽ നേരത്തെ നിരവധി തവണ കസ്റ്റംസ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്തിട്ടുണ്ട്. അഡ്ജുഡിക്കേഷൻ നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം വീണ്ടും സമൻസ് നൽകി വിളിപ്പിച്ചത്. കള്ളക്കടത്തിൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ തീരുമാനിക്കുന്നതിന് മുന്നോടിയായാണ് പ്രതികളുടെ വിശദീകരണം കേൾക്കുന്നത്. ഇത്തരത്തിൽ 40ഓളം പേരുടെ വിശദീകരണം കേൾക്കും. ചീഫ് കമ്മീഷണറാണ് പിഴ തുക നിശ്ചയിക്കുക. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പോസിക്യൂഷൻ കംപ്ലൈൻ്റ് വൈകാതെ കോടതിയിൽ ഫയൽ ചെയ്യും.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News