സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു; നിരക്ക് വർധയില്ലാതെ പിൻമാറില്ലെന്ന് ബസുടമകൾ

സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.

Update: 2022-03-27 00:53 GMT
Advertising

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാറിലാണ് സമരം സാരമായി ബാധിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരം പിൻവലിക്കില്ലെന്ന് നിലപാടിലാണ് ബസുടമകൾ.

സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസുടമകൾ ആരോപിച്ചു.

അതേസമയം നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ബസുടമകൾ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 30ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ മാത്രമേ നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്ത്രി വ്യക്തമാക്കി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News