മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു

Update: 2024-08-02 12:22 GMT
Editor : Shaheer | By : Web Desk

പിടിയിലായ അരുണ്‍

Advertising

ആലപ്പുഴ: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയയാള്‍ അറസ്റ്റിൽ. കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ(40) അറസ്റ്റിലായത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‍ക്കെതിരെ സമൂഹമാധ്യമമായ ഫേസ്ബുക്ക് വഴി പ്രചാരണം നടത്തിയതിനാണു നടപടി.

കായംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടൻ്റെ മേല്‍നോട്ടത്തില്‍ സി.ഐ അരുൺ ഷാ, പൊലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Summary: Accused who campaigned against the Kerala CM's Distress Relief Fund, during Wayanad's Mundakkai landslide disaster, arrested in Kayamkulam, Alappuzha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News