സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; പവന് 70,520 രൂപ

പവന് 760 രൂപയാണ് ഇന്ന് കൂടിയത്.

Update: 2025-04-16 05:34 GMT
gold jewellery
AddThis Website Tools
Advertising

കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 760 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 95 രൂപ വർധിച്ചു.

സ്വർണം ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.

ഏപ്രിൽ 12-നാണ് കേരളത്തിൽ സ്വർണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വർധിച്ച് സർവകാല റെക്കോർഡിൽ എത്തുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News