ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്: മഹേഷ് നമ്പൂതിരിക്ക് ഹൈക്കോടതി നോട്ടിസ്
പേപ്പറുകൾ ചുരുട്ടിയിട്ടത് വസ്തുതയാണെങ്കിലും മനപ്പൂർവമാണെന്ന് കരുതാനാകില്ലെന്നു കോടതി
Update: 2023-11-03 10:59 GMT
കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മഹേഷ് നമ്പൂതിരിക്ക് കോടതി നോട്ടിസ് അയച്ചു.
രണ്ട് പേപ്പറുകൾ ചുരുട്ടി ഇട്ടത് വസ്തുതയാണെന്നും എന്നാല്‍ ഇത് മനപ്പൂർവമാണെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു. മേൽശാന്തി തെരഞ്ഞെടുപ്പിൽ സുതാര്യത ഇല്ലെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡ് ഹാജരാക്കിയ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
എതിർകക്ഷിയായ പി.എൻ മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങളല്ലെന്നും കോടതി രേഖപ്പെടുത്തി. ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Summary: The High Court accepted the petition filed against the Sabarimala Melshanthi election