സംസ്ഥാനത്ത് പോളിങ് 60 ശതമാനം പിന്നിട്ടു; ബൂത്തുകളിൽ നീണ്ട നിര
കണ്ണൂരിലും ആലപ്പുഴയിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 60.23 ശതമാനം കടന്നു. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണിത്. കണ്ണൂരിലും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂരിൽ 63.72 ശതമാനവും, ആലപ്പുഴയിൽ 63.35 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേപ്പെടുത്തിയിരിക്കുന്നത്. 55.69 ശതമാനം.
പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-58.24
2. ആറ്റിങ്ങല്‍-61.24
3. കൊല്ലം-58.46
4. പത്തനംതിട്ട-56.90
5. മാവേലിക്കര-58.33
6. ആലപ്പുഴ-63.35
7. കോട്ടയം-58.48
8. ഇടുക്കി-58.33
9. എറണാകുളം-59.08
10. ചാലക്കുടി-62.32
11. തൃശൂര്‍-61.34
12. പാലക്കാട്-61.91
13. ആലത്തൂര്‍-61.08
14. പൊന്നാനി-55.69
15. മലപ്പുറം-59.12
16. കോഴിക്കോട്-60.88
17. വയനാട്-62.14
18. വടകര-61.13
19. കണ്ണൂര്‍-63.72
20. കാസര്‍ഗോഡ്-62.68