മേളയ്‍ക്കൊരു നാളികേരം: സ്കൂൾ കലോത്സവത്തിന്‍റെ കലവറ നിറയ്ക്കൽ നടന്നു

നാലിനാണ് കലോത്സവത്തിനു തിരശ്ശീല ഉയരുന്നതെങ്കിലും മൂന്നാം തിയതി വൈകിട്ട് മുതൽ പാചകപ്പുര സജീവമാകും

Update: 2024-01-02 01:31 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ നടന്നു. മേളയ്‍ക്കൊരു നാളികേരം എന്ന പേരിലുള്ള പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കലാമേലയ്ക്ക് രണ്ട് ദിവസം ബാക്കിനിൽക്കേ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

നാലിനാണ് കലോത്സവത്തിനു തിരശ്ശീല ഉയരുന്നതെങ്കിലും മൂന്നാം തിയതി വൈകിട്ട് മുതൽ പാചകപ്പുര സജീവമാകും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേൽനോട്ടത്തിലുള്ള പാചകത്തിനു വേണ്ടിയുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഇന്നലെ നടന്നു.

പഴയിടത്തിന്‍റെ പാചകത്തിൽ കാത്തുവച്ചിരിക്കുന്ന പ്രത്യേക വിഭവങ്ങൾ കലോത്സവത്തിന്റെ മാറ്റുകൂട്ടും. പരിപാടിയുടെ ഭാഗമായി ഭക്ഷണ കമ്മിറ്റി പ്രതിനിധികൾ സ്കൂളുകളിലെത്തി ഉൽപ്പന്നങ്ങൾ സ്വീകരിക്കും. നാളികേരമാണ് പ്രധാനമായും ശേഖരിക്കുക.

Full View

കലോത്സവത്തിന്റെ പ്രചാരനണാര്‍ത്ഥം ഇന്ന് വൈകിട്ട് കൊല്ലം നഗരത്തിൽ റോഡ് ഷോ നടക്കും. സ്റ്റേജ്, പന്തൽ എന്നിവയുടെ സമർപ്പണം ഇന്ന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News