കേരളത്തിനുള്ള വന്ദേഭാരത് കൈമാറി; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു
ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവെക്ക് കൈമാറി. ചെന്നൈയിൽ നിന്ന് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു. പാലക്കാട് ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ തിരുവനന്തപുരത്തെത്തിക്കും.
തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം - ഷൊർണൂർ പാതയിലാകും പരീക്ഷണയോട്ടം. റെയിൽവെ ജനറൽ മാനേജർ ആർ.എൻ സിങ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുമെന്നതാണ് വന്ദേഭാരതിന്‍റെ പ്രത്യേകത. എന്നാല്‍ കേരളത്തിലെ പാതകളില്‍ ഇത് സാധ്യമാവില്ല. 110 കിലോമീറ്റര്‍ വരെ വേഗത്തിലേ ഓടിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരിക്കും സര്‍വീസ്.