'പരാതി വേണ്ട; കേസെടുക്കാം'- സജി ചെറിയാനെ തള്ളി വനിതാ കമ്മിഷൻ

രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി

Update: 2024-08-24 09:26 GMT
Editor : Shaheer | By : Web Desk
Kerala Womens Commission chairperson P. Sathidevi rejects Minister Saji Cherian on Bengali actress sexual allegations against the director Ranjith
AddThis Website Tools
Advertising

കണ്ണൂർ: സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തിൽ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ. പീഡന സംഭവങ്ങളിൽ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്നും വിവരം കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കാമെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും സതീദേവി അറിയിച്ചു.

നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടും. വിവരം കിട്ടിയാൽ അന്വേഷിക്കാം. കേസെടുക്കാം. പരാതി വേണമെന്നില്ലെന്നം സതീദേവി പറഞ്ഞു.

എത്ര ഉന്നതനായാലും ഉചിതമായ നടപടി വേണം. ആരോപണത്തിന്റെ നിജസ്ഥിതി തെളിഞ്ഞാൽ പദവിയിൽനിന്ന് നീക്കണം. നടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പ്രതികരിച്ചു.

Summary: Kerala Women's Commission chairperson P. Sathidevi rejects Minister Saji Cherian on Bengali actress' sexual allegations against the director Ranjith

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News