ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹം: ഖലീലുല്‍ ബുഖാരി തങ്ങള്‍
കോവിഡ് ഭീഷണി ഒഴിയുന്നത് വരെ കൃത്യമായ കോവിഡ് മാനദണ്ഡള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും ഗവണ്‍മെന്റ് നിശ്ചയിച്ച നിബന്ധനകള്‍ പാലിച്ചാവണം വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. കോവിഡ് ഭീഷണി ഒഴിയുന്നത് വരെ കൃത്യമായ കോവിഡ് മാനദണ്ഡള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാള്‍ പ്രമാണിച്ച് നടത്തുന്ന ബലി കര്‍മം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രം നിര്‍വഹിക്കണം. ഒരിടത്തും ആള്‍ക്കൂട്ടങ്ങളോ കോവിഡ് നിയന്ത്രണ ലംഘനങ്ങളോ ഉണ്ടാവരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ടി.പി.ആര്‍ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളിലും തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ,ബി,സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.