ബ്രഹ്മപുരം തീപിടിത്തം: 2011 മുതലുള്ള കരാറുകളെ കുറിച്ച് അന്വേഷിക്കണം; കൊച്ചി മേയർ

തരംതിരിച്ച് മാലിന്യം സാംസ്‌കരിക്കാൻ നടപടി ഉണ്ടാകുമെന്നും ഉറവിട മാലിന്യ സംസ്‌കരണം നടത്തുമെന്നും മേയർ

Update: 2023-03-13 10:44 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും കൊച്ചിയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. യോഗത്തിൽ എല്ലാ നിലയിലും സഹകരിക്കാമെന്നായിരുന്നു പ്രതിപക്ഷം ആദ്യം അറിയിച്ചതെന്ന് മേയർ എം.അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

'തീപിടിത്തത്തെ കുറിച്ച് കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. 2011 മുതലുള്ള കരാറുകളെ കുറിച്ച് അന്വേഷിക്കണം.അന്വേഷണങ്ങളോട് സഹകരിക്കും. തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ പൊതുജനങ്ങളും ഉണ്ടായിരുന്നു. തരംതിരിച്ച് മാലിന്യം സാംസ്‌കരിക്കാൻ നടപടി ഉണ്ടാകുമെന്നും' ഉറവിട മാലിന്യ സംസ്‌കരണം നടത്തുമെന്നും മേയർ പറഞ്ഞു.

അതേസമയം, ബ്രഹ്മപുരം മാലിന്യപ്രശ്‌നം ഉയർത്തി കൊച്ചി കോർപറേഷന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം ഏറ്റുമുട്ടലിൽ കലാശിച്ചു. അടിയന്തര കൌൺസിൽ യോഗത്തിനെത്തിയ മേയറെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞു. പൊലീസും കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് പ്രതിപക്ഷ കൗൺസിലർമാർക്ക് പരിക്കേറ്റു.  ഗേറ്റിന് പുറത്ത് സി.പി.എം പ്രവർത്തകർ പ്രതിരോധം തീർക്കാനെത്തി. ഇതോടെ കോർപറേഷൻ ഓഫീസിന് പുറത്ത് കോൺഗ്രസ് പ്രവർത്തകരും സി.പിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News