കൊടകര കള്ളപ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്നാവശ്യം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിരുന്നു
Update: 2021-10-07 01:56 GMT
കൊടകര കള്ളപ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നൽകിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയെടുയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.