ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

അന്വേഷണം ആരംഭിച്ച് പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം

Update: 2024-10-25 10:05 GMT
Advertising

കോട്ടയം: കോട്ടയം കടനാട് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്.

റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം ബെഡിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പാലാ ഡിവൈഎസ്പിയും മേലുകാവ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതാണ് നിഗമനം. ദമ്പതികൾക്ക് മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News