കോഴിക്കോട് ആവിക്കൽതോടിൽ എംഎൽഎ പങ്കെടുത്ത ജനസഭക്കിടെ സംഘർഷം

സമരസമിതിയുമായി ബന്ധപ്പെട്ടവർക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. വാർഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്നാണ് സമരസമിതിക്കാർ പറയുന്നത്.

Update: 2022-07-30 11:37 GMT
Advertising

കോഴിക്കോട്: കോർപറേഷന്റെ മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭം നടക്കുന്ന ആവിക്കൽതോടിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന ജനസഭക്കിടെ സംഘർഷം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്ത യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്.

സമരസമിതിയുമായി ബന്ധപ്പെട്ടവർക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. വാർഡിന് പുറത്തുള്ള ആളുകളെ കൊണ്ടുവന്നാണ് ജനസഭ സംഘടിപ്പിച്ചതെന്നാണ് സമരസമിതിക്കാർ പറയുന്നത്. ജനസഭ തുടങ്ങുന്നതിന് മുമ്പ് തന്നെ കോർപറേഷൻ ഭരണസമിതിക്ക് താൽപര്യമുള്ള ആളുകളെ ഹാളിൽ കുത്തിനിറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇവർ പറയുന്നു.

തങ്ങൾ ചോദ്യങ്ങൾ എഴുതിക്കൊണ്ടുവന്നതാണെന്നും എന്നാൽ ഒരു ചോദ്യം പോലും ചോദിക്കാൻ അനുവദിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ എംഎൽഎയെ തടഞ്ഞുവെക്കാൻ ശ്രമിച്ചതോടെയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസുകാർ സ്ത്രീകളെയും കുട്ടികളെയും അടക്കം മർദിച്ചെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ ആവിക്കൽതോട് മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ടല്ല ജനസഭ വിളിച്ചുചേർത്തതെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്നെ സംസാരിക്കാൻ പോലും പ്രദേശവാസികൾ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News