'സമാന്തര പ്രവർത്തനം വേണ്ട; പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കണം'-തരൂരിനെ ഉന്നമിട്ട് കോൺഗ്രസ് അച്ചടക്ക സമിതി

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സംസ്ഥാന അച്ചടക്ക സമിതി യോഗത്തിലാണ് തരൂരിനെ ഉന്നമിട്ട് നേതാക്കന്മാർക്ക് കർശന നിർദേശം പുറത്തിറക്കിയത്

Update: 2022-11-26 08:07 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ സന്ദർശനത്തിൽ വിവാദം പുകയുന്നതിനിടെ നേതാക്കൾക്ക് കർശന നിർദേശവുമായി കെ.പി.സി.സി അച്ചടക്ക സമിതി. നേതാക്കൾ പാർട്ടി ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കണമെന്നാണ് നിർദേശം. സമാന്തരമായ പ്രവർത്തനം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി യോഗത്തിലാണ് തരൂരിനെ ഉന്നമിട്ട് നേതാക്കന്മാർക്ക് കർശന നിർദേശം പുറത്തിറക്കിയത്. എന്നാൽ, ഒരു നേതാവിനും പ്രത്യേകം നിർദേശം നൽകിയിട്ടില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 'മീഡിയവണി'നോട് പ്രതികരിച്ചത്. തരൂർ വിവാദങ്ങളെ സംബന്ധിച്ച് അച്ചടക്ക സമിതിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക സമിതിയിൽ തരൂരിന് കത്തുനൽകാൻ കെ.പി.സി.സി അധ്യക്ഷനു ശിപാർശ നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായമാണ് അച്ചടക്ക സമിതിയിൽ നേതാക്കൾ സ്വീകരിച്ചത്. ഇതു പാർട്ടിയുടെ ചട്ടക്കൂട് പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും ആകണമെന്നും നേതക്കാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Full View

കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാകണം. കോൺഗ്രസിൽ എല്ലാ കാലത്തും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary: KPCC disciplinary committee gives strict instructions to leaders to work from the party framework, amid controversy over Shashi Tharoor's visit to Malabar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News