യുഡിഎഫ് വോട്ടുബാങ്കുകളിൽ കണ്ണുവെച്ച് ബിജെപി; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാകും

ബി.ജെ.പി നീക്കത്തെ നേതൃത്വം ലാഘവത്തോടെ കണ്ടുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നതിന് പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത്

Update: 2023-04-20 04:27 GMT
Editor : banuisahak | By : Web Desk
Advertising

യുഡിഎഫ് വോട്ടു ബാങ്കുകളിൽ കടന്നു കയറാൻ ബി.ജെ.പി ശ്രമിക്കുന്നത് ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി ഇന്ന് യോഗം ചേരും. ബി.ജെ.പി നീക്കത്തെ നേതൃത്വം ലാഘവത്തോടെ കണ്ടുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നതിന് പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതി വിളിച്ചത്. എ, ഐ ഗ്രൂപ്പുകൾ അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗങ്ങളുമായി നിരന്തരമായി ഇടപെടുന്നതിന് യോഗത്തിൽ പദ്ധതി തയ്യാറാക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.

കഴിഞ്ഞ ദിവസം, തലശ്ശേരി ബിഷപ്പ് ഹൗസിൽ എത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ബി.ജെ.പി നടത്തുന്ന നീക്കത്തിൽ യാതൊരു ആശങ്കയുമില്ലെന്നും ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ പ്രതികരിച്ചു. 

ബിഷപ്പുമായുള്ള ചർച്ച ആശാവഹമാണെന്നും ആർക്കും ആരെയും കാണാമെന്നും അദ്ദേഹം പറഞ്ഞു. റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം വളച്ചൊടിച്ചത് സിപിഎം തന്ത്രമണെന്ന് കുറ്റപ്പെടുത്തി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് എന്നിവരും സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News